കണ്ണൂര്‍: കണ്ണൂരിലെ കണ്ണവത്ത് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. പതിനേഴു വയസ്സുകാരിയുടെ പരാതിയില്‍ പ്രതിക്കെതിെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കര്‍ക്കെതിരെയാണ് കേസ്. പെണ്‍കുട്ടിയുടെ വീട്ടില്‍ നടന്ന പൂജയ്ക്കിടെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. മഹേഷ് പണിക്കരാണ് പൂജയ്ക്ക് നേതൃത്വം നല്‍കിയത്. നാട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments