KeralaLatest NewsElection News

നാമനിർദ്ദേശപത്രിക തള്ളിയ സംഭവം ; സരിതാ നായരുടെ ഹർജികൾക്കെതിരെ കോടതി

കൊച്ചി : ലോക്‌സഭാ തെഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിൽ സരിതാ നായർ ഹൈക്കോടതിയിൽ സമർപ്പിച്ച രണ്ട് ഹർജികളും തളളി. പരാതിയുണ്ടായിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പാകെയാണ് ഹർജി സമർപ്പിക്കേണ്ടിയിരുന്നതെന്ന് കോടതി വ്യക്തമാക്കി.

എന്നാൽ അങ്ങനെ ചെയ്‌താൽ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കില്ലെന്ന് സരിത കോടതിയിൽ വാദിച്ചു. ഹൈക്കോടതിയിൽനിന്ന് നീതി ലഭിച്ചില്ലെങ്കിൽസുപ്രീം കോടതിയെ സമീപിക്കുമെന്നും സരിത പറഞ്ഞു.വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പ്രാഥമിക തടസവാദം സമർപ്പിച്ചു. സരിതയുടെ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സോളാർ കേസിൽ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ഈ ശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന് കാണിച്ചാണ് സരിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത്. ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാൻ സമയം അനുവദിച്ചെങ്കിലും രേഖകൾ ഹാജരാക്കാൻ സരിതയ്ക്ക് കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button