KeralaLatest News

കാത്തലിക് സിറിയന്‍ ബാങ്കിന്റെ പേര് മാറ്റുന്നു

തൃശൂർ : കാത്തലിക് സിറിയന്‍ ബാങ്കിന്റെ പേര് മാറ്റുന്നു.പ്രാഥമിക ഓഹരി വില്‍പനയ്ക്ക് മുന്നോടിയായാണ് പേര് മാറ്റം. പുതിയ പേര് സിഎസ്ബി ബാങ്ക് ലിമിറ്റഡ് എന്നായിരിക്കും. പ്രത്യേക മതത്തിന്റെ സ്ഥാപനമാണെന്ന തെറ്റിദ്ധാരണയില്‍ പല ബിസിനസ് ഡീലുകളും നഷ്ടമാകുന്നുവെന്ന കാരണത്താലാണ് പേര് മാറ്റുന്നത്.

പേര് മാറുമെങ്കിലും ബാങ്കിന്‍റെ ആസ്ഥാനം തൃശൂരിൽ തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ട്.
സെപ്റ്റംബറിന് മുമ്പ് ഓഹരികള്‍ സ്റ്റേക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്ന ബാങ്ക് പേര് മാറ്റത്തിന് അനുമതി തേടി ഓഹരി ഉടമകള്‍ക്ക് കത്തയച്ചിട്ടുണ്ട്. ബാങ്കിന്‍റെ 51 ശതമാനം ഓഹരികള്‍ ഈയിടെ കനേഡിയന്‍ കമ്പനിയായ ‘ഫെയര്‍ഫാക്സ്’ ഏറ്റെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്താനും ബാങ്ക് അനുമതി തേടി.

അടുത്തിടെ മുംബൈ ആസ്ഥാനമായ ‘രത്നാകര്‍ ബാങ്കി’ന്‍റെ പേര് മാറ്റിയിരുന്നു. അതേ നടപടിയാണ് കാത്തലിക് സിറിയന്‍ ബാങ്കും സ്വീകരിച്ചിരിക്കുന്നത്.രത്നാകര്‍ ബാങ്കിനെ ആര്‍ബിഎല്‍ ബാങ്ക് എന്നാണ് പേര് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button