Latest NewsGulfQatar

റോഡ് മാര്‍ഗം ഈ വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം

ദോഹ : റോഡ് മാര്‍ഗം ഈ വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം. ഖത്തറാണ് റോഡ് മാര്‍ഗം അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊണ്ടുപോകുന്ന വസ്തുക്കള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വിശദ പരിശോധന നടത്തും. കുഴപ്പമില്ലെന്ന് കണ്ടാല്‍ മാത്രമേ റോഡ് മാര്‍ഗം കൊണ്ടുപോകുന്നതിന് ലൈസന്‍സ് അനുവദിയ്ക്കൂ.

റോഡ് ഗതാഗത നിയന്ത്രണം സംബന്ധിച്ച 2019ലെ എട്ടാം നമ്പര്‍ നിയമത്തിനും അപകടകരമായ വസ്തുക്കള്‍ റോഡ് മാര്‍ഗം കൊണ്ടുപോകുന്നത് സംബന്ധിച്ച 9ാം നമ്പര്‍ നിയമത്തിനുമാണ് അമീര്‍ അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് ഇത്തരം വസ്തുക്കള്‍ റോഡ് മാര്‍ഗം കൊണ്ട് പോകുന്നതിനുള്ള അനുമതി സുരക്ഷാ ലൈസന്‍സ് ഉള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തും.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വിശദ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇതിനുള്ള ലൈസന്‍സ് ലഭിക്കൂ. സിവില്‍ ഡിഫന്‍സും ആഭ്യന്തര മന്ത്രാലയവും നിര്‍ദേശിക്കുന്ന റോഡുകളിലൂടെ മാത്രമേ ഇത്തരം വസ്തുക്കള്‍ കൊണ്ടുപോകാവൂ. വസ്തുക്കള്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴുമുള്ള സുരക്ഷാ കാര്യങ്ങള്‍ അധികൃതര്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം. ലൈസന്‍സില്‍ ഇല്ലാത്ത സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് വിലക്കുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button