Latest NewsIndia

ഭൂരിപക്ഷ സമൂദായങ്ങള്‍ കോണ്‍ഗ്രസിന് എതിരായതിനാലാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോയത്; അരുണ്‍ ജെയ്റ്റ്ലി

ന്യൂഡല്‍ഹി: ഭൂരിപക്ഷ സമൂദായങ്ങള്‍ കോണ്‍ഗ്രസിന് എതിരായതിനാലാണ് രാഹുല്‍ ഗാന്ധി വയയാട്ടില്‍ അഭയം തേടിയതെന്ന് അരുൺ ജെയ്റ്റ്ലി. ഹിന്ദു ഭീകരത ഉണ്ടെന്ന് വര്‍ഷങ്ങളോളം പ്രചരിപ്പിച്ച കോണ്‍ഗ്രസിനെതിരെ ഭൂരിപക്ഷസമുദായങ്ങള്‍ എതിരായിക്കഴിഞ്ഞു. അതിനാലാണ് ഭൂരിപക്ഷം ന്യൂനപക്ഷമായ മണ്ഡലംനോക്കി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോയത്. ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച്‌ കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും നിലപാട് സംശയകരമെന്നും അദ്ദേഹം പറയുകയുണ്ടായി.

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ജി.എസ്.ടി. നിരക്കുകള്‍ രണ്ടാക്കി ചുരുക്കും. നിലവിലുള്ള 12, 18 ശതമാനം നികുതികള്‍ എടുത്തുകളഞ്ഞ് ഒറ്റ നികുതിയാക്കും. ഏതാണ്ട് പതിനഞ്ച് ശതമാനത്തിനടുത്താകും പുതിയ നികുതി നിരക്ക്. 28 ശതമാനം നികുതിയെന്നത് ആഡംബരവസ്തുക്കള്‍ക്ക് മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അരുൺ ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button