![AB DEVILLIERS RCB](/wp-content/uploads/2019/04/ab-devilliers-rcb.jpg)
ബെംഗളൂരു : റോയല്‍ ചലഞ്ചേഴ്‌സിന്റെ തുടർച്ചയായ തോല്‍വികൾക്ക് പിന്നിലെ കാരണം വ്യക്തമാക്കി എബി ഡിവില്ലിയേഴ്‌സ്. ഫീല്‍ഡിങ്ങിലെ മോശം പ്രകടനമാണ് ടീമിന്റെ തോല്‍വിക്ക് കാരണം. ശരാശരിക്കും താഴെയായിരുന്നു ഈ സീസണില്‍ ടീമിന്റെ ഫീല്‍ഡിങ് പ്രകടനം. എല്ലാ മത്സരങ്ങളിലും ഒന്നില്‍ കൂടുതല്‍ ക്യാച്ചുകള്‍ കൈവിട്ട് കളയുന്നുണ്ട്. ചെറിയ വ്യത്യാസത്തിലാണ് ടീം പരാജയപ്പെടുന്നത്. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെതിരെ ടീമിന് വിജയിക്കാന്‍ കഴിയുമായിരുന്നു അങ്ങനെ ആയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഒരിക്കലും അവസാന സ്ഥാനത്ത് നില്‍ക്കേണ്ടി വരുമായിരുന്നില്ല. എങ്കിലും ഞങ്ങള്‍ ഇപ്പോഴും മത്സരങ്ങളെ പോസിറ്റീവായി കാണുന്നു’വെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.
Post Your Comments