യു.എ.ഇ വാര്‍ഷിക നിക്ഷേപ സംഗമം ഇന്ന് നടക്കും. യു.എ.ഇ സാമ്പത്തിക മന്ത്രാലയമാണ് സംഗമം സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ മുന്നേറ്റം ലക്ഷ്യം വെച്ചുള്ള വിശദമായ പദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്‍കും. 3 ദിവസമാണ് വാര്‍ഷിക നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ ആണ് സമ്മേളനം.
ഡിജിറ്റല്‍ ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് ലോക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ നേരിട്ടുള്ള നിക്ഷേപങ്ങളുടെ പ്രസക്തി എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. പോയ വര്‍ഷം പുതിയ എഫ്ഡിഐ നിയമം യു.എ.ഇ പാസാക്കിയിരുന്നു. വിദേശ നിക്ഷേപങ്ങളില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ത്രിദിന വാര്‍ഷിക നിക്ഷേപക സംഗമത്തില്‍ 140 രാജ്യങ്ങളിലെ 20,000 പ്രതിനിധികള്‍ പങ്കെടുക്കും. യുഎയിലെ നിക്ഷേപങ്ങളുടെ വ്യക്തമായ ക്രോഡീകരണം, എഫ്ഡിഐ പദ്ധതികളുടെ റജിസ്‌ട്രേഷനും ലൈസന്‍സിങിനും സഹായം നല്‍കല്‍ എന്നിവക്ക് വ്യക്തമായ സംവിധാനങ്ങളാണ് നിലവിലുള്ളത്. റോബോട്ടിക്‌സ്, നിര്‍മിത ബുദ്ധി, ബ്ലോക് ചെയിന്‍ എന്നിവ സംബന്ധിച്ചും സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും.
Post Your Comments