കണ്ണൂർ: പയ്യാമ്പലം ബീച്ച് – മീന്‍കുന്ന് റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ എട്ട് മുതല്‍ 14 വരെ ഇതുവഴി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ പള്ളിയാംമൂല-നീര്‍ക്കടവ് റോഡ് വഴി പോകേണ്ടതാണ്.
കാടാച്ചിറ-എടക്കാട് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ ഒമ്പത് മുതല്‍ 14 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ചൊവ്വ-അഞ്ചരക്കണ്ടി-മട്ടന്നൂര്‍-കീഴല്ലൂര്‍ റോഡിലെ തട്ടാരി പാലത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പാലം പൊളിച്ചുനീക്കുന്നതിനാല്‍ മെയ് 31 വരെ ഭാരം കുറഞ്ഞ വാഹനങ്ങള്‍ നിലവിലുള്ള പാലത്തിന് സമാന്തരമായി നിര്‍മിച്ചിട്ടുള്ള താല്‍ക്കാലിക റോഡില്‍ കൂടിയും കണ്ണൂര്‍ ഭാഗത്ത് നിന്നു വരുന്ന ഭാരം കൂടിയ വാഹനങ്ങള്‍ ചക്കരക്കല്‍-മുഴപ്പാല-പനയത്താംപറമ്പ് വഴി അഞ്ചരക്കണ്ടിയിലേക്ക് പ്രവേശിക്കേണ്ടതുമാണ്. കൂത്തുപറമ്പ്-അഞ്ചരക്കണ്ടി വഴി കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന പോകുന്ന വാഹനങ്ങളും, മമ്പറം-അഞ്ചരക്കണ്ടി വഴി കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും ഓടക്കടവ്-വെള്ളച്ചാല്‍-ചക്കരക്കല്ല് വഴി പോകേണ്ടതാണ്.
Post Your Comments