കൊച്ചി: ജയിക്കുന്നവര്‍ കാലുമാറില്ലെന്ന് പരസ്യം നല്‍കേണ്ട ഗതികേടിലേക്ക് കോണ്‍ഗ്രസ് എത്തിയെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റു നേതാക്കള്‍ എന്നിവരില്‍ ഭൂരിഭാഗവും കോൺഗ്രസിൽ നിന്നും പുറത്തേക്ക് പോയവരാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ച് നേരെ ബിജെപിയിലേക്കു പോകുന്നു. ഇങ്ങനെ നാണംകെട്ട അവസ്ഥ രാജ്യത്ത് ഏതെങ്കിലും പാർട്ടിക്കുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിക്കുകയുണ്ടായി. ഇവിടെ വന്നപ്പോള്‍ ഇടതുപക്ഷത്തിനെതിരെ ഒന്നും പറയില്ല എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. നിങ്ങൾക്ക് പറയാനുള്ളത് ധൈര്യമായി പറയാനും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments