Election NewsLatest NewsIndiaElection 2019

വീണ്ടും നരേന്ദ്ര മോദി തന്നെ ; കോണ്‍ഗ്രസ് പലയിടങ്ങളിലും തകര്‍ന്നടിയുമെന്നും പുതിയ സര്‍വേ

ന്യൂഡല്‍ഹി•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് നെഞ്ചിടിപ്പേറ്റി പുതിയ സര്‍വേ ഫലം. കേവല ഭൂരിപക്ഷമായ 272 എന്ന സംഖ്യ ഒരു മുന്നണിക്കും ഒറ്റയ്ക്ക് മറികടക്കാന്‍ കഴിയില്ലെന്നാണ് എ.ബി.പി ന്യൂസ്- സി വോട്ടര്‍ സര്‍വേ പറയുന്നത്. എങ്കിലും ബി.ജെ.പിയാകും ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും സര്‍വേ പറയുന്നു. 267 സീറ്റുകള്‍ വരെ ബി.ജെ.പിയ്ക്ക് ലഭിച്ചേക്കാം. കഴിഞ്ഞ തവണ 282 സീറ്റുകള്‍ ഒറ്റയ്ക്ക് നേടിയ ബി.ജെ.പി ഇത്തവണ കേവല ഭൂരിപക്ഷത്തില്‍ നിന്ന് 5 സീറ്റ് അകലെയാണെങ്കിലും അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് സര്‍വേ വിലയിരുത്തുന്നത്.

അതേസമയം, കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയ്ക്ക് 134 സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനങ്ങളില്‍ കനത്ത തിരച്ചടിയുണ്ടാകും. ചെറുകക്ഷികള്‍ നിര്‍ണായക ശക്തിയായി മാറുമെന്നും സര്‍വേ പ്രവചിക്കുന്നു.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം 13 സീറ്റുകളും എന്‍.ഡി.എ 8 സീറ്റുകളും നേടും. ബീഹാറില്‍ എന്‍.ഡി.എ തൂത്തുവാരും 40 ല്‍ 34 സീറ്റുകളും ബി.ജെ.പി സഖ്യം നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് ആറു സീറ്റില്‍ ഒതുങ്ങും.

യു.പിയിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് സര്‍വേ പ്രവചിക്കുന്നത്. 80 ല്‍ 44 സീറ്റുകളും എന്‍.ഡി.എ നേടും. പ്രിയങ്കയ്ക്ക് വന്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്നും സര്‍വേ.

രാജസ്ഥാനില്‍ 25 ല്‍ 20 സീറ്റുകളും ബി.ജെ.പി നേടും. ഒഡിഷയില്‍ ബി.ജെ.ഡിയെ പിന്തള്ളി 12 സീറ്റുകളില്‍ ബി.ജെ.പി വെന്നിക്കൊടി പാറിക്കുമെന്നും സര്‍വേ പറയുന്നു. ബി.ജെ.ഡി 9 സീറ്റുകള്‍നേടും.

ബംഗാളില്‍ ബി.ജെ.പി 6 സീറ്റുകള്‍ പിടിക്കും. 35 സീറ്റുകള്‍ തൃണമൂല്‍ അടക്കമുള്ളവര്‍ നേടും. കോണ്‍ഗ്രസ് ഒരു സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ.

ജാര്‍ഖണ്ഡില്‍ ആകെയുള്ള 14 സീറ്റില്‍ 9 എണ്ണം കോണ്‍ഗ്രസും അഞ്ച് സീറ്റ് എന്‍.ഡി.എയും നേടും.. പഞ്ചാബില്‍ 13 സീറ്റില്‍ 12 ഉം കോണ്‍ഗ്രസ് നേടും. ഹരിയാനയില്‍ ബി.ജെ.പി തന്നെ തൂത്തു വാരും. 10 ല്‍ 9 സീറ്റും ബി.ജെ.പി നേടും.

അതേസമയം, യു.പി.എയ്ക്ക് ദക്ഷിണേന്ത്യയില്‍ നേട്ടമുണ്ടാക്കാന്‍ കഴിയും. ഇവിടെയുള്ള 129 സീറ്റുകളില്‍ 63 ലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ നേടുമെന്നാണ് സര്‍വേ പറയുന്നത്. ഈ മേഖലയില്‍ നിന്നും എന്‍.ഡി.എയ്ക്ക് പരമാവധി 22 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിയൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button