തിരുവനന്തപുരം: പ്രളയ കാരണം സംബന്ധിച്ച് ജുഡീഷല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്നാണ് അമിക്കസ്ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. പ്രളയ കാരണം സംബന്ധിച്ച അമിക്കസ്ക്യൂറിയുടെ അഭിപ്രായമാണ് കെപിസിസിക്ക്. സിപിഎം തകര്‍ക്കപ്പെടേണ്ട പാര്‍ട്ടിയാണെന്ന് അഭിപ്രായമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments