സ്പാനിഷ് ലാ ലിഗയില്‍ ഏറ്റവുമധികം മത്സരങ്ങളില്‍ വിജയം നേടിയ കളിക്കാരനെന്ന നേട്ടം ഇനി അര്‍ജന്റീനയുടെ ലയണല്‍ മെസിക്ക്. അത്‌ലറ്റിക്കോ മഡ്രിഡിനെതിരായ മത്സരത്തിലെ വിജയത്തോടെയാണ് മെസി ഈ വമ്പന്‍ നേട്ടം സ്വന്തമാക്കിയത്.
അത്‌ലറ്റിക്കോയ്‌ക്കെതിരായ വിജയത്തോടെ ലാ ലിഗയില്‍ 335 മത്സരങ്ങള്‍ വിജയിച്ച താരമായി മെസി മാറി. മത്സരത്തിലെ ഗോളോടെ മെസിയുടെ ഈ സീസണിലെ ലാ ലിഗഗോളുകളുടെ എണ്ണം 33 ആയി. 334 ലാ ലിഗ മത്സരങ്ങളില്‍ വിജയം കൈവരിച്ച് റയല്‍ മഡ്രിഡിന്റെയും സ്‌പെയിന്റെയും ഇതിഹാസതാരമായിരുന്ന ഐക്കര്‍ കസിയസിനെയാണ് ഇതോടെ മെസി മറികടന്നത്.
447 ലാ ലിഗ മത്സരങ്ങളില്‍ നിന്നാണ് മെസിയുടെ 335 വിജയം. അതേസമയം കസിയസാകട്ടെ 510 ലീഗ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 333 മത്സരങ്ങള്‍ വിജയിച്ച അന്റോണി സുബിസരെറ്റ, 324 മത്സരങ്ങള്‍ ജയിച്ച റൗള്‍ ഗൗണ്‍സാലസ്, 322 മത്സരങ്ങള്‍ ജയിച്ച സാവി ഹെര്‍ണാണ്ടസ് എന്നിവരാണ് വിജയങ്ങളുടെ കാര്യത്തില്‍ ആദ്യ അഞ്ചില്‍ ഉള്ള മറ്റു കളിക്കാര്‍.രണ്ടാം സ്ഥാനത്തുള്ള ലൂയിസ് സുവാരസിനാകാട്ടെ 20 ഗോളുകളാണ് സ്വന്തം പേരിലുള്ളത്.
Post Your Comments