വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് അതിർത്തി നയങ്ങളുടെ നടത്തിപ്പുകാരിയായിരുന്ന ഹോംലാൻഡ് സുരക്ഷാ വകുപ്പ് സെക്രട്ടറി കിഴ്സ്റ്റജെൻ നീൽസൺ രാജിവച്ചു. നീൽസെനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപാണ് രാജിയുടെ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ പെട്ടെന്നുള്ള രാജിയുടെ കാര്യം എന്താണെന്ന കാര്ണം വ്യക്തമായിട്ടില്ല.
മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയുന്നതിനെക്കുറിച്ചുമുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. മെക്സിക്കൻ അതിർത്തിയിൽ കുടിയേറ്റക്കാരെ തടയുന്നതിൽ നീൽസൺ പരാജയപ്പെട്ടിരുന്നെന്ന് ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം കിഴ്സ്റ്റജെൻ നീൽസണ്‍ രാജി വച്ച സാഹചര്യത്തില്‍ കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ കമ്മീഷണറായ കെവിൻ മഗ്അലീനന് താൽക്കാലിക ചുമതല.
Post Your Comments