സൗദി അറേബ്യ: സൗദിയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സിന് ദേശീയ അഡ്രസ്സ് രജിസ്ട്രേഷന് നിര്‍ബന്ധം. സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമാണ് പുതിയ ചട്ടം. കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ പോര്‍ട്ടലുമായി ജീവനക്കാരേയും ആശ്രിതരേയും ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണിത്. ഈ മാസം അവസാനത്തോടെയാണ് രജിസ്ട്രേഷന് പൂര്ത്തീകരിക്കണ്ടേത്.
ലളിതമായ പ്രക്രിയയിലൂടെ ഓണ്‍ലൈനായി ദേശീയ അഡ്രസ്സ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം. അഡ്രസ്സ് രജിസ്ട്രേഷന് സമയത്ത് നല്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പോളിസി ഉടമകളുടെ വിവരങ്ങള്‍ പുതുക്കും. പുതിയ പോളിസി എടുക്കുന്നതിനും, നിലവിലെ പോളിസി പുതുക്കുന്നതിനും പുതിയ ചട്ടം ബാധകമാണ്. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ എടുക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും പല ബാങ്കുകളും ഇതിനോടകം തന്നെ ദേശീയ അഡ്രസ്സ് രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദേശികളുടെ നിലവിലെ അഡ്രസ്സുകളില്‍ മാറ്റം വരുന്നപക്ഷം, ഓണ്‍ലൈനായി ദേശീയ അഡ്രസ്സിലെ വിവരങ്ങളിലും മാറ്റം വരുത്തേണ്ടതാണ്.
Post Your Comments