
ദിവസവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പത്ത് ലക്ഷത്തോളം പകോപനപരമായ ഉള്ളടക്കം നീക്കം ചെയ്യുന്നുണ്ടെന്ന് ഫേസ്ബുക്ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), മെഷീന്‍ ലേണിംഗ് (ML) ടൂളുകളുടെ സഹായത്തോടെയാണ് ഉള്ളടക്കം നീക്കം ചെയ്യുന്നത്.
‘ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന് തങ്ങള്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണെന്നും പ്രാദേശിക സംഘടനകളുമായും സര്‍ക്കാര്‍ ഗ്രൂപ്പുകളുമായും വിദഗ്ധരുമായും സഹകരിച്ച് അത് സാധ്യമാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും ഫെയ്‌സ്ബുക്ക് മാനേജിങ് ഡയറക്ടറും വൈസ് പ്രസിഡന്റുമായ അജിത് മോഹന്‍ ബ്ലോഗ് പോസ്റ്റ് വഴി അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ വിദേശത്ത് നിന്നും രാജ്യത്തുിന്നും എഫ്ബി വഴിയുള്ള ഇടപെടലുകള്‍ ഒഴിവാക്കി സുതാര്യമാക്കാന്‍ കഴിഞ്ഞ പതിനെട്ട് മാസത്തിലധികമായി പ്രവര്‍ത്തിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തും പുറത്തുമായി ഇതിനായി ഡസന്‍ കണക്കിനാളുകളാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ഫ്്‌ളാറ്റ് ഫോമുകളിലും വിശദമായ ആസൂത്രണം നടത്തി അപകടസാധ്യത മനസിലാക്കിയാണ് ഫേസ്ബുക്ക് ഉള്ളടക്കം ഒഴിവാക്കുന്നത്. ഫെയ്‌സ്ബുക്ക് മുമ്പുതന്നെ രാഷ്ട്രീയ പരസ്യ സുതാര്യത അവതരിപ്പിച്ചിരുന്നു. തങ്ങള്‍ കാണുന്ന പരസ്യങ്ങള്‍ആരാണ് പോസ്റ്റ് ചെയ്തതെതന്ന് മനസിലാക്കാന്‍ കഴിയുന്ന ഫീച്ചറാണ് എഫ്ബി അവതരിപ്പിച്ചത്.
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ഭീമനായ ഫേസ്ബുക്ക് അടുത്തിടെ രണ്ട് പുതിയ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ ആരംഭിരുന്നു. തങ്ങള്‍ ശ്രദ്ധിക്കുന്ന വിഷയങ്ങളിലെ പ്രശ്‌നങ്ങളും സ്ഥാനാര്‍ത്ഥികളുമായും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ഫലവത്തായ രീതിയില്‍ ആശയവിമനിയം നടത്താന്‍ സഹായിക്കുന്നതാണ് ഇത്.
Post Your Comments