Election NewsKeralaLatest News

ടി.വി അനുപമ അവര്‍ക്കിപ്പോള്‍ അനുപമ ക്ലിന്‍സണ്‍ ജോസഫായി -വൈറല്‍ കുറിപ്പ്

ഇന്നലെ വരെ കളക്ടര്‍ ടി.വി അനുപമയായിരുന്നവരെ ഇന്ന് അവര്‍ വിളിക്കുന്നത് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നാണ്

തൃശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തി അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചതിന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച വിഷയത്തില്‍ വലിയ പ്രതിഷേധമാണ് ജില്ലാ കലക്ടര്‍ ടി.വി അനുപമയ്‌ക്കെതിരെ ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായത്. സോഷ്യല്‍ മീഡിയയിലൂടെ വലിയ ആക്ഷപങ്ങള്‍ക്ക് കളക്ടര്‍ക്ക് നേരിടേണ്ടി വന്നു. അതേസമയം അനുപമയ്‌ക്കെതിരെ വര്‍ഗ്ഗീയ ആക്രമണങ്ങള്‍ക്കെതിരെ ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് എഴുതിയ കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു ഡോക്ടര്‍ നെല്‍സന്റെ പ്രതികരണം.

ഡോക്ടര്‍ നെല്‍സണ്‍ ജോസഫിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം:-

കമല്‍ അല്ല അവര്‍ക്കയാള്‍ കമാലുദ്ദീനാണ്.
വിജയ് അവര്‍ക്കുമാത്രം ജോസഫ് വിജയ് ആണ്.
പ്രകാശ് രാജ് ഇല്ല പ്രകാശ് എഡ്വേഡ് രാജാണ്
ആര്യ ഇല്ല ജംഷാദ് ആണ്.

ഇന്നലെ വരെ കളക്ടര്‍ ടി.വി അനുപമയായിരുന്നവരെ ഇന്ന് അവര്‍ വിളിക്കുന്നത് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നാണ്. സ്വന്തം ജോലി കൃത്യമായി ചെയ്തു, അല്ലെങ്കില്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തി എന്നത് മാത്രമാണിവരെ ഇങ്ങനെ വിളിക്കാനുള്ള കാരണം.

പ്രവൃത്തികള്‍ വിലയിരുത്തുന്നതിനു പകരം അധികാരത്തിലേറുന്നതിനു വളരെ മുന്‍പുതന്നെ പേരുകൊണ്ട് വിഭജിക്കാന്‍ ശ്രമിക്കുന്നവരെ ആട്ടിപ്പുറത്താക്കിയേ പറ്റൂ.

തന്റെ ജോലിയാണു ചെയ്തത്, വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ട ബാദ്ധ്യതയില്ലെന്ന കളക്ടറുടെ നിലപാടിനൊപ്പം. . .ബഹുമാനം

https://www.facebook.com/photo.php?fbid=2562713823752541&set=a.205576632799617&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button