Latest NewsLife StyleDevotional

വീട്ടില്‍ നിലവിളക്ക് തെളിയിക്കുന്നതിന് മുന്‍പായി ഇക്കാര്യങ്ങള്‍ അറിയുക

പലകാര്യങ്ങളും ശ്രദ്ധിച്ചായിരിക്കണം വീട്ടില്‍ നിലവിളക്ക് തെളിയിക്കേണ്ടത്. ദിവസവും സന്ധ്യയ്ക്കു വീടുകളില്‍ വിളക്കു വയ്ക്കുക എന്നതു ആചാരത്തിന്റെ ഭാഗം തന്നെയായിരുന്നു. സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പു വിളക്കു വയ്ക്കണം. രാത്രിയുടെ ഇരുട്ടില്‍ വെളിച്ചം കാണാന്‍ വേണ്ടി മാത്രമായിരുന്നില്ല പകരം നമ്മുടെ
മനസ്സുകളില്‍ തിന്മയുടെ കൂരിരുട്ട് ഇല്ലാതാക്കി എപ്പോഴും നന്മയുടെ വെളിച്ചം നിലനിര്‍ത്തേണമേ എന്ന പ്രാര്‍ഥനയുടെ പ്രതീകമായിരുന്നു സന്ധ്യാദീപം.

ദീപോ ഹരതു മേ പാപം സന്ധ്യാദീപ നമോസ്തു തേ…” എന്ന ആ പ്രാര്‍ഥന. അല്ലയോ സന്ധ്യാദീപമേ, എല്ലാ പാപങ്ങളെയും തീര്‍ത്ത് നല്ല വഴിയില്‍ നയിക്കേണമേ എന്നാണ് അര്‍ത്ഥമാക്കുന്നത്

നിലവിളക്കിന്റെ മഹത്വം

നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകള്‍ ഭാഗം ശിവനെയും കുറിക്കുന്നു. നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാര്‍വ്വതി
ദേവിയെയും സൂചിപ്പിക്കുന്നു.

നിലവിളക്ക് തെളിക്കുന്ന ദിക്ക്

രാവിലെ കിഴക്ക് ദിക്കിന് അഭിമുഖമായി വേണം തിരിതെളിയ്ക്കാന്‍. ഇങ്ങനെ ചെയ്താല്‍ ദുഃഖങ്ങള്‍ ഇല്ലാതാകുമെന്ന് വിശ്വസിക്കപ്പെടുന്നു. വൈകിട്ട് പടിഞ്ഞാറ് പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് തെളിയ്ക്കണം. ഇങ്ങനെ ചെയ്താല്‍ കടബാധ്യത തീരുമെന്നും വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ സമ്പത്ത് വര്‍ദ്ധനയുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. തെക്ക് ദിക്ക് നോക്കി നിലവിളക്ക് തെളിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button