
അഞ്ചാലുംമൂട്; ചിറ്റയത്തുനിന്നു കാണാതായ യുവതിയെയും മക്കളെയും കാമുകനൊപ്പം ആന്ധ്രപ്രദേശില്‍നിന്ന് കണ്ടെത്തി. കിഴക്കേകല്ലട സ്വദേശിയായ പ്രവീണി (34)നൊപ്പമാണ് യുവതിയുണ്ടായിരുന്നതെന്ന് അഞ്ചാലുംമൂട് പൊലീസ് വ്യക്തമാക്കി. ചിറ്റയത്ത് താമസമാക്കിയിരുന്ന പ്രവീണാണ് ഇവരെ കടത്തിക്കൊണ്ടുപോയതെന്നു പൊലീസിനു വിവരം കിട്ടിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
പ്രവീണിനൊപ്പം താമസിച്ചിരുന്ന ചിറ്റയം സ്വദേശിനി ആത്മഹത്യ ചെയ്തതിനു മൂന്നാം ദിവസമാണു പ്രവീണ്‍ രണ്ടു മക്കളുള്ള യുവതിയുമായി സ്ഥലം വിട്ടത്. ഈ മരണത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. പോലീസിന്റെ അന്വേഷണത്തിലാണ് ഇവരെ ആന്ധ്രയിൽ നിന്ന് കണ്ടെത്തിയത്. ഇവരുമായി പൊലീസ് കേരളത്തിലേക്കു തിരിച്ചു. ഒരു മാസം മുന്‍പാണു യുവതിയെയും അഞ്ചിലും മൂന്നിലും പഠിക്കുന്ന ആണ്‍കുട്ടികളെയും കാണാതായത്.
മരണം നടന്ന് മൂന്നാം ദിവസം കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതെയാണു കൊണ്ടുപോയത്. സംഭവത്തില്‍ ദുരൂഹത തോന്നിയതോടെ പൊലീസ് നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണു സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആന്ധ്രപ്രദേശിലെ ബറൂറാം എന്ന സ്ഥലത്തു നിന്നു യുവാവിനെയും യുവതിയെയും കുട്ടികളെയും പൊലീസ് കണ്ടെത്തിയത്.
Post Your Comments