തയ് വാന്‍ സിറ്റി: വിമാനത്തിന്‍റെ ഒരു എഞ്ചിനില്‍ നേരിട്ട സങ്കേതിക തകരാറിനാല്‍ ഹോങ്കോംമിലേക്ക് പുറപ്പെട്ട കത്തെ ഡ്രാഗണ്‍ ഫ്ലെെറ്റ് അടിയന്തിരമായി പുറപ്പെട്ട സ്ഥലമായ തയ് വാനില്‍ തന്നെ തിരികെ ഇറക്കി. KA451 എന്ന വിമാനമാണ് എഞ്ചിന് നേരിട്ട തകരാരിനാല്‍ തിരികെ യാത്ര തിരിച്ച സ്ഥലമായ തെക്കന്‍ തയ് വാന്‍ സിറ്റിയില്‍ സുരക്ഷിതമായി തിരികെ ഇറക്കിയതെന്ന് കതെ ഡ്രാഗണിന്‍റെ മാതൃ കമ്പനിയായ കതെ പസഫിക് ഔദ്ധ്യോഗികമായി അറിയിച്ചു.
വിമാനം താഴെ ഇറക്കാന്‍ കാരണമായി തീര്‍ന്നത് എഞ്ചിനില്‍ നേരിട്ട സാങ്കേതിക തകരാര്‍ ആണെന്നും അതേ സമയം പക്ഷികള്‍ തടസ്സം സൃഷ്ടിച്ചു എന്ന വിധം തയ് വാന്‍ മീഡിയകളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും കത്തെ പസഫിക് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments