Latest NewsIndia

രാജധാനി എക്‌സ്പ്രസില്‍ ഭക്ഷ്യവിഷബാധ

ന്യൂഡല്‍ഹി: രാജധാനി എക്‌സ്പ്രസില്‍ ഭക്ഷ്യവിഷബാധ. ഡല്‍ഹിയില്‍ നിന്നും ഭൂവനേശ്വറിലേക്ക് പോയ ട്രെയിനിലാണ് സംഭവം. 20 ഓളം യാത്രക്കാര്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ടാറ്റാ നഗര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ഡോക്ടര്‍മാരെത്തി പരിശോധിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്ന് വിലയിരുത്തി. യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ഗോമോഹ് സ്‌റ്റേഷനില്‍ നിര്‍ത്തി ഇവര്‍ക്ക് ചികിത്സ നല്‍കുകയായിരുന്നു. അതേസമയം പാന്‍ട്രി കാറില്‍ പരിശോധന നടത്തി ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണവും ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button