തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്‌ക്കെതിരെ ബിജെപി നേതാവ് വി.വി.രാജേഷ്. യഥാര്‍ത്ഥത്തില്‍ ടിക്കാറാം മീണ മണ്ടനാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ചിത്രം മാറ്റിയത് വലിയ കാര്യമല്ല. അത് ആര്‍ക്കും സാധിക്കാവുന്ന ഒന്നാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് നീക്കിയില്ലെങ്കില്‍ ജനങ്ങള്‍ എന്തുപറയുമെന്നുള്ളത് ടിക്കാറാം മീണയ്ക്ക് അറിയാമായിരുന്നു.
പക്ഷപാതപരമായാണ് അദ്ദേഹം പെരുമാറുന്നത്. എല്‍ഡിഎഫ് നേതാക്കളുടെ ഭാഷയിലാണ് ടിക്കാ റാം മീണ സംസാരിക്കുന്നതെന്നും ടി.വി.രാജേഷ് ആരോപിച്ചു.
സുരേഷ് ഗോപിക്ക് വിശദീകരണ നോട്ടീസ് നല്‍കിയ തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ ടി വി അനുപമയെ അനുകൂലിച്ചതിനാണ് മീണക്കെതിരെ രാജേഷ് രംഗത്തെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പെരുമാറുന്നത് പക്ഷപാതപരമായെന്ന് വി വി രാജേഷ് ആരോപിച്ചു.
Post Your Comments