ഈ കൊടും ചൂടില്‍ നിന്നും ആശ്വാസമേകാന്‍ ഇതാ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ചെറുപഴം സ്മൂത്തിജ്യൂസ്. ഉള്ളം തണുപ്പിക്കാന്‍ കഴിയുന്ന ചെറുപഴം ജ്യൂസാണ് ഇവിടെ പറയാന്‍ പോകുന്നത്. ഒരു സ്മൂത്തി ടേസ്റ്റീ ജ്യൂസാണെന്ന് പറയാം.
ആവശ്യമായ സാധനങ്ങള്‍
ചറുപഴം-5എണ്ണം
ഈന്തപ്പഴം- 8എണ്ണം
പാല്- അര കപ്പ്
പഞ്ചസാര- ഒരു ടേബിള്‍ സ്പൂണ്‍
കശുവണ്ടി- അഞ്ച് എണ്ണം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഈന്തപ്പഴം കുറച്ച് പാല് ഒഴിച്ച് നന്നായി അരച്ചെടുക്കുക. അതിലേക്ക് പഴം, കശുവണ്ടി ഇട്ട് ബാക്കി പാലും പഞ്ചസാരയും ഒഴിച്ച് അരയ്ക്കാം. സ്മൂത്തി ജ്യൂസ് തയ്യാര്‍.
Post Your Comments