മക്ക: ഇനി മുതല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് മക്കയിലെ ഹറമിലെ വലിയ സ്‌ക്രീനില്‍ തെളിയുക അറബി ഭാഷയ്ക്ക് പുറമെ ഈ ഭാഷകളും. ഇംഗ്‌ളീഷ്, ഫ്രഞ്ച്, ഉര്‍ദു, മാലി, പേര്‍ഷ്യന്‍ ഭാഷകളിലുള്ള സന്ദേശങ്ങളാണ് കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് സക്രീനില്‍ സന്ദേശങ്ങള്‍ കൊടുക്കാറുള്ളത്.
വ്യത്യസ്ഥ രാജ്യങ്ങളില്‍ നിന്നും തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് വിശുദ്ധ ഹറമിലെ സക്രീനുകളിലെ സന്ദേശങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഇത് അറബി ഭാഷയില്‍ മാത്രമായിരുന്നു. വിവിധ ഭാഷകളിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിദേശ തീര്‍ഥാടകര്‍ക്ക് ഏറെ സഹായകമാകുമെന്ന് ഹറമിലെ ഭാഷാ, വിവര്‍ത്തന വിഭാഗം മേധാവി അഹമ്മദ് അല്‍ഹുമൈദി പറഞ്ഞു.
കിംഗ് അബ്ദുള്‍ അസീസ് ഗെയ്റ്റ്, കിംഗ് ഫഹദ് എസ്‌കലേറ്റര്‍ എന്നിവക്കു സമീപമുള്ള സ്‌ക്രീനുകളിലെ ബോധവല്‍ക്കരണ, മാര്‍ഗനിര്‍ദേശ ഉള്ളടക്കങ്ങളാണ് അഞ്ചു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
Post Your Comments