കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍. കോയമ്പത്തൂര്‍ സിറ്റി കോളേജ് ബിഎസ്‌സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി പ്രഗതി (19) യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിത്. രണ്ട് ദിവസം മുമ്പ് സ്വദേശമായ ദിണ്ടിഗലിലേയ്ക്ക് പോകുമ്പോള്‍ പൊള്ളാച്ചയില്‍ വച്ച് കാണാതാവുകയായിരുന്നു. പുഴയില്‍ കറുത്തറുത്ത നിലയിലാണ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രഗതിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഹോസ്റ്റലില്‍ നിന്നും വീട്ടിലേയ്ക്ക് പോയ പ്രഗതിയെ കുറിച്ച് ഒരു വിവരവും പോലീസിന് ലഭിച്ചില്ല. അതേസമയം പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം മാത്രമേ പറയാന്‍ സാാധിക്കൂ എന്ന് പോലീസ് വ്യക്തമാക്കി. വരുന്ന ജൂണ്‍ 13-്‌ന് പ്രഗതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം നദിക്കയരികില്‍ കണ്ടത് വഴിയയാത്രക്കാരാണ് പോലീസിനെ അറിയിച്ചത്.
Post Your Comments