പരവൂര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി കൂടെ താമസിപ്പിച്ച ആളെയും അതേ പെണ്‍കുട്ടിയുമായി അടുപ്പത്തിലായി പീഡനത്തിനിരയാക്കിയ അയല്‍വാസിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പുക്കുളം സൂനാമി കോളനി നിവാസികളായ രാജേഷ് (23), ജാന്‍സുദ്ദീന്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെണ്‍കുട്ടിയുമായി രാജേഷ് ഒന്നര വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഇത്രയും കാലം ഇവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നതും.
ജാന്‍സുദ്ദീന്‍ വിവാഹിതനാണ്. ജാന്‍സുദ്ദീന്‍ പെണ്‍കുട്ടിയുമായി ഫോണ്‍ വഴി അടുപ്പത്തിലാവുകയായിരുന്നു. രാജേഷ് ജോലിക്കു പോകുന്ന സമയങ്ങളിലായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജാന്സുദ്ദീന്റെ ഫോണ്‍ ഭാര്യ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുമായി ജാന്‍സുദ്ദീന്‍ ബന്ധമുള്ള വിവരം അറിയുന്നത്. തുടര്‍ന്നു പെണ്‍കുട്ടിയും ജാന്സുദ്ദീന്റെ ഭാര്യയും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു.
ഇതിനെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ വേണ്ടി രാജേഷ് കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ ചെന്നപ്പോഴാണു പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്ത വിവരം പൊലീസ് അറിയുന്നത്. തുടര്‍ന്ന് സിഐ അജിത്കുമാര്‍, എസ്ഐമാരായ കെ.പി. ജോയിക്കുട്ടി, സി. സതീഷ്കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ ബിജു എന്നിവരുടെ നേതൃത്വത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാന്‍ഡ് ചെയ്തു
Post Your Comments