ദിയോബന്ദ് : കോണ്‍ഗ്രസിനേയും ബിജെപിയേയും തരംതാഴ്ത്തി ബിഎസ് പി അധ്യക്ഷ മായാവതി. ഇരുകൂട്ടരും ഒരു നാണയത്തിലെ ഇരുവശങ്ങളാണ്. അഴിമതിയുടെ കറ ഇരുവര്‍ക്കുമുണ്ട്. രണ്ട് കക്ഷികളേയും തളളി ഇത്തവണ കേന്ദ്രം മഹാസഖ്യം പിടിക്കുമെന്ന് അവര്‍ പറഞ്ഞു. ചെറുതും വലുതുമായ കുറേ ചൗകീദാര്‍മാരുടെ ഒരു ശ്രമവും വിലപ്പോവില്ലെന്നും ഇവരുടെയൊക്കെ റാലിക്ക് ജനങ്ങള്‍ ഇത്തവണ അന്ത്യം കുറിക്കുമെന്ന് മായാവതി പറഞ്ഞു.
അധികാരത്തില്‍ നിന്ന് പുറത്താകും എന്ന് ഉറപ്പായതോടെ ബിജെപി ആകെ പരിഭ്രാന്തിയില്‍ ആണെന്നും മായാവതി പറഞ്ഞു. അതേ സമയം കോണ്‍ഗ്രസിനെയും വരിയെടുത്ത് അലക്കാന്‍ മായാവതി മറന്നില്ല. കോണ്‍ഗ്രസിന്‍റെ ദീര്‍ഘനാളത്തെ ഭരണമാണ് ചോദ്യം ചെയ്തത്.ഇത്രയും കാലം ഭരിച്ചിട്ടും അവര്‍ പരാഡയമെന്നാണ് മായാവതി അടിച്ചുവിട്ടത്. മാത്രമല്ല കോണ്‍ഗ്രസ് കൊണ്ട് വന്നിരിക്കുന്ന ന്യായ് പദ്ധതി പൂര്‍ണ പരാജയമാണെന്നും മായാവതി ചൂണ്ടിക്കാട്ടി.
ബിജെപിയെ സഹായിക്കുന്ന രീതിയില്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. മുസ്ലീം വോട്ടുകള്‍ വിഭജിക്കപ്പെടരുത് എന്നും മായാവതി കൂട്ടിച്ചേര്‍ത്തു. സഹറാന്‍പുരിലെ ദിയോബന്ദില്‍ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മായാവതി.
Post Your Comments