മരുതംകുഴി : തിരുവനന്തപുരത്ത് എടിഎം മിഷീന്‍റെ മുന്‍വശം ഇളകി നിലയില്‍. പക്ഷേ ഇടപാടുകള്‍ പതിവുപോലെ നടത്താനും കഴിയുന്നുണ്ടെന്നാണ് വിവരം. തിരുവനന്തപുരത്തെ മരുതംകുഴിയിലുളള സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ എടിഎമ്മാണ് മുന്‍വശം ഇളകിയ നിലയില്‍ കാണപ്പെട്ടത്. ഇടപാടുകാരന്‍ പണം പിന്‍വലിച്ചതിന് ശേഷം എടിഎം കാര്‍ഡ് തിരിച്ചെടുക്കുന്നതിനിടയില്‍ മുന്‍വശം ഇളകിപോരുകയായിരുന്നു.
എടിഎമ്മിന്‍റെ ഉളളില്‍ സ്ഥാപിച്ചിരുന്ന കീബോര്‍ഡും മൗസും അടക്കം ഇളകി പോരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പോലീസ് പരിശോധനകള്‍ നടത്തി. മോഷണം ശ്രമം നടന്നതിന്‍റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണുന്നില്ലെന്നാണ് അറിയുന്നത്. അതേ സമയം വിവരം ചോര്‍ത്താന്‍ എന്തെങ്കിലും ശ്രമങ്ങള്‍ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
എടിഎമ്മിന്‍റെ പരിപാലനം നടത്തുന്നവര്‍ മിഷീനില്‍ പ്രവര്‍ത്തനം നടത്തിയതിന് ശേഷം ശരിയായ വിധം പുനസ്ഥാപിക്കാന്‍ മറന്നതാകാമോ എന്നും സംശയിക്കുന്നുണ്ട്.
Post Your Comments