പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമർശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തെ അംഗീകൃത പൗരന്മാരെ ദേശീയ പൗരത്വരജിസ്റ്ററിന്റെ പേരില്‍ വിദേശികളാക്കുകയാണ് മോദി ചെയ്യുന്നതെന്നും മോദി കള്ളനാണെന്നും മമത ആരോപിച്ചു. സ്വന്തം ഭാര്യയെ പരിപാലിക്കാന്‍ കഴിയാത്ത വ്യക്തി എങ്ങനെയാണ് ഒരു രാജ്യത്തെ ജനങ്ങളെ പരിപാലിക്കുന്നതെന്ന് ചോദിച്ച മമത കേന്ദ്രത്തിലെ പുതിയ സര്‍ക്കാരിനെ തൃണമൂല്‍ കോണ്‍ഗ്രസ് നയിക്കുമെന്നും പറയുകയുണ്ടായി. 2014ല്‍ പറഞ്ഞ ഒരു വാഗ്ദാനം പോലും ഇതുവരെയും മോദി നടപ്പാക്കിയിട്ടില്ല. ഈ അഞ്ചുവര്‍ഷവും മോദി കള്ളംപറഞ്ഞ് രാജ്യത്തെ ജനങ്ങളെ പറ്റിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
Post Your Comments