KeralaLatest NewsElection News

കളക്ടറുടെ നോട്ടീസിന് വിശദീകരണം നല്‍കും, അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് ചോദിച്ചെങ്കില്‍ അത് തെറ്റാണെന്നും ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: കളക്ടറുടെ നോട്ടീസിന് ബിജെപി വിശദീകരണം നല്‍കും. അയ്യപ്പന്റെ പേര് പറഞ്ഞ് ആരെങ്കിലും വോട്ട് ചോദിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സുരേഷ് ഗോപി ഇത്തരത്തില്‍ വോട്ട് ചോദിച്ചെന്ന് കരുതുന്നില്ല. അതേ സമയം പ്രസംഗത്തില്‍ ശബരിമല വിഷയം ഉന്നയിച്ചാല്‍ അത് തെറ്റാകില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
അതേസമയം കളക്ടര്‍ ടി.വി.അനുപമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. പിണറായി വിജയന് കളക്ടര്‍ ദാസ്യവേല ചെയ്യുകയാണെന്നും നവോത്ഥാന മതില്‍ പങ്കെടുത്ത ആളാണ് അവരെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. എന്നാല്‍ ബിജെപി നേതാവിന്റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നാണ് ടി.വി.അനുപമ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button