ഡൽഹി : രാജ്യത്തെ 50 സ്ഥലങ്ങളിൽ പരിശോധനയുമായി ആദായനികുതി വകുപ്പ്
മധ്യപ്രദേശ് ഗോവ ഡൽഹി എന്നിവിടങ്ങളിലെ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് കള്ളപ്പണം ഒഴുകാനുള്ള സാധ്യതയുള്ളതിനാലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത് ആദായനികുതി വകുപ്പ് അറിയിച്ചു.
ഇപ്പോഴും പല സ്ഥലങ്ങളിലും പരിശോധന തുടർന്നുകൊണ്ടിരിക്കുകയാണ്. പരിശോധന കൂടുതലും നടക്കുന്നത് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വീടുകളിലും ഓഫീസുകളിലുമാണ്. കേന്ദ്രം അധികാരം ഉപയോഗിച്ച് തങ്ങളെ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
അതേസമയം മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ സഹായിയുടെ വീടുകളിൽ റെയ്‌ഡ് നടത്തി. ഇൻഡോറിലെയും ഡൽഹിയിലെയും വീടുകളിലാണ് റെയ്‌ഡ് നടന്നത്. ഇവിടങ്ങളില്‍ നിന്നും ഒമ്പത് കോടിയോളം രൂപ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments