KeralaLatest News

മദ്യപിച്ചാല്‍ ഇനി പോലീസ് പിടിക്കില്ല

തിരുവനന്തപുരം•ബിവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങിക്കഴിക്കുന്നവര്‍ക്കെതിരെ അനാവശ്യമായി കേസെടുക്കരുതെന്ന് പോലീസിന് കര്‍ശന നിര്‍ദ്ദേശം. മദ്യപിച്ചു എന്ന ഒറ്റക്കാരണത്താല്‍ സ്റ്റേഷനില്‍ കൊണ്ടുപോയി പെറ്റി കേസെടുക്കരുതെന്നും പോലീസ് ആസ്ഥാനത്ത് നിന്നും ജില്ലാ മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു.

മനുഷ്യാവകാശ കമീഷന്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി. മദ്യപന്മാര്‍ക്കെതിരെ അനാവശ്യമായി കേസെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ബാബു എന്നയാളാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പരാതി പരിഗണിച്ച കമ്മീഷന്‍ മദ്യപന്മാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും നിയമപരമായി മാത്രമേ നടപടിയെടുക്കാവൂവെന്നും നിര്‍ദ്ദേശിച്ചിരുന്നു.

മദ്യപിച്ച് സമാധാന ലംഘനം നടത്തുന്നവരെയും വാഹനമോടിക്കുന്നവരെയും അറസ്റ്റ് ചെയ്യുമ്പോള്‍ അത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി മാറരുത് എന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button