തിരുവനന്തപുരം•തിരുവനന്തപുരത്ത് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഒമാന്‍ എയര്‍ വിമാനത്തിന്റെ ലാന്‍ഡിംഗ് ലൈറ്റ് പക്ഷിയിടിച്ച് തകര്‍ന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടരയോടെ മസ്ക്കറ്റില്‍ നിന്നും എത്തിയ ഒമാന്‍ എയര്‍ WI215 വിമാനത്തിന്റെ ലാന്‍ഡിംഗ് ലൈറ്റാണ് തകര്‍ന്നത്.
മുട്ടറ-പൊന്നറ ഭാഗം വഴി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. ബോയിംഗ് 737-8 വിമാനത്തില്‍ 158 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ലാന്‍ഡിംഗ് ലൈറ്റ് പൂര്‍ണമായും തകര്‍ന്നു.
പൈലറ്റ് ഇക്കാര്യം അറിയിച്ചതിനെതുടർന്ന് വിമാന ഏജൻസി ഏർപ്പെടുത്തിയ ജെറ്റ് എയർവേസിന്റെ എൻജിനീയർമാരെത്തി ലാന്‍ഡിംഗ് ലൈറ്റ് പുനസ്ഥാപിച്ച ശേഷമാണ് വിമാനം മസ്ക്കറ്റിലേക്ക് മടങ്ങിയത്. വിമാനകമ്പനി അധികൃതർ പക്ഷിയിടിയെക്കുറിച്ച് വിമാനത്താവള ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഒന്നരവർഷത്തിനിടെ ഒമാൻ എയർവേസിൽ എട്ടുതവണയാണ് പക്ഷിയിടിച്ചത്. വിമാനത്താവളത്തിലെ പക്ഷിയിടി നിയന്ത്രിക്കാൻ ഇതുവരെയും എയർപോർട്ട് അതോറിറ്റിക്ക് കഴിഞ്ഞില്ലെന്ന് വിമാനകമ്പനി ആരോപിച്ചു.
രണ്ട് സര്‍വീസുകളാണ് ഒമാന്‍ എയര്‍ തിരുവനന്തപുരത്തേക്ക് നടത്തുന്നത്.
Post Your Comments