ആലപ്പുഴ: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം. വടക്കേപ്പറമ്പിലുള്ള പാമ്പിനെ കൊല്ലാന്‍ തെക്കേപ്പറമ്പില്‍ കിടന്ന് അടിക്കുന്നതു പോലെയാണു രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വമെന്നു ബിനോയ് വിശ്വം. ബിജെപിയിലേക്കു പോകില്ലെന്ന് ഉറപ്പുള്ള എത്ര എംപിമാര്‍ കോണ്‍ഗ്രസിനുണ്ടാകും എന്ന് എ.കെ.ആന്റണി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഞൊടിച്ചു വിളിച്ചാല്‍ മതി കോണ്‍ഗ്രസില്‍ നിന്ന് എംപിമാരുടെ ഓട്ടമായിരിക്കും. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തെ എത്ര കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ കോണ്‍ഗ്രസിലുണ്ട്. കേന്ദ്രത്തില്‍ തിരഞ്ഞെടുപ്പിനു ശേഷം തൂക്കുസഭയാണു വരിക. അപ്പോള്‍ പണം കൊടുത്തു വാങ്ങാന്‍ കിട്ടാത്തത് ഇടത് എംപിമാരെ മാത്രമായിരിക്കും. ഗാന്ധിജിയോടും നെഹ്റുവിനോടും സ്നേഹമുള്ളവര് ഇടതുപക്ഷത്തിനു വേണം വോട്ടു ചെയ്യാന്‍- അദ്ദേഹം പറഞ്ഞു.
Post Your Comments