KeralaLatest News

പെരിയയിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകം ;  മുഖ്യമന്ത്രിക്ക് നേരെ എകെ ആന്‍റണി

പെരിയ :  പെരിയയില്‍ രണ്ട് ചെറുപ്പക്കാരെ വെട്ടിഞ്ഞുറുക്കി കൊലപ്പെടുത്തിയതില്‍ സിപിഎമ്മിന് യാതൊന്നും മറച്ച് പിടിക്കാനില്ലെങ്കില്‍ മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി. യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ സമഗ്ര അന്വേഷണവും നടത്തണമെന്നും ആന്‍റണി പറഞ്ഞു.

കല്യാട്ടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയപ്പോള്‍ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്. കൃപേഷിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടശേഷം പുതുതായി പണിയുന്ന വിടിന്റെ നിർമാണ പുരോഗതിയും വിലയിരുത്തി. ഇരുവരുടേയും ശവകുടീരത്തിൽ അന്തിമോപചാരം അർപ്പിച്ച ശേഷമാണ് ആന്റണി മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button