KeralaLatest News

നാടോടി പെൺകുട്ടിക്ക് ക്രൂരമർദ്ദനം ; പത്തുവയസുകാരി ആശുപത്രിയിൽ

മലപ്പുറം : തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ഏഴുവയസുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ വേദനയിൽ നിന്ന് വിട്ടുമാറുന്നതിന് മുമ്പുതന്നെ സമാനരീതിയിൽ മറ്റൊരു സംഭവംകൂടി കേരളത്തിൽ അരങ്ങേറിയിരുന്നു. മലപ്പുറം എടപ്പാളിൽ പത്തുവയസുകാരിയായ നാടോടി പെൺകുട്ടിക്ക് ക്രൂരമർദ്ദനമേറ്റു. മർദ്ദനത്തിൽ കുട്ടിയുടെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്.ആക്രി സാധനനങ്ങൾ പെറുക്കുന്നതിനെയാണ് കുട്ടിക്ക് മർദ്ദനമേറ്റത്.കുട്ടിയുടെ തലയിൽ കുത്തിക്കെട്ടുകളുണ്ട്.

പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക മൊഴിയെടുപ്പിൽ കട്ടിയുള്ള സാധനംകൊണ്ട് തലയ്ക്ക് അടിച്ചുവെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്. സംഭവം നടക്കുമ്പോൾ കുട്ടിയുടെ അരികിൽ മാതാപിതാക്കൾ ഉണ്ടായിരുന്നില്ല.

അപകടകരമായ പരിക്കുകൾ ഇല്ലെങ്കിൽപോലും കുട്ടികൾക്കെതിരെയുള്ള അതിക്രമമായതിനാൽ പ്രതിക്കെതിരെ ശക്തമായ രീതിയിൽ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാൽ കുട്ടിയെ ഉപദ്രവിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button