KeralaLatest News

തുമ്പയിലെ ബഹിരാകാശ ഗവേഷണത്തിന് അമ്പത് വയസ്സ്

തിരുവനന്തപുരം:രാജ്യത്തെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ തുമ്പ ബഹിരാകാശ ഗവേഷണത്തിന് അമ്പത് വയസ്സ്. 1963-ല്‍ തുമ്പ ഇക്വട്ടേറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്്‌റ്റേഷന്‍ സ്ഥാപിച്ച് ഒരു വര്‍ഷത്തിന് ശേഷം 1964-ല്‍ ഇവിടെ നിന്ന് കലാവസ്ഥാ പഠനത്തിനായുള്ള സൗണ്ടിങ് റോക്കറ്റ് ഉയരുകയും ചെയ്തു.

ഇതിനു പിന്നലെ ബഹിരാകാശ ഗവേഷണങ്ങള്‍ക്കുള്ള കേന്ദ്രമായ സ്‌പെയ്‌സ് ഫിസിക്‌സ് ഡിവിഷന്‍ 1968-ല്‍ ഡോ.വിക്രം സാരാഭായ് ആണ് സ്ഥാപിച്ചത്.ആദ്യഘട്ടത്തില്‍ ഉപഗ്രഹ വിക്ഷേപണ പരീക്ഷണങ്ങളും ഭൂതലറഡാറുകളും ഉള്‍പ്പെടെയുള്ളവ സംബന്ധിച്ച പഠനഗവേഷണങ്ങള്‍ നടന്നു.തുടര്‍ന്ന് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പൂര്‍ണ്ണസഞ്ജമായ ലബോറട്ടറിയും തയ്യാറായി.ഇതിന്റെ ഭാഗമായി ഐഎസ്ആര്‍ഒയുടെ കീഴില്‍1984-ല്‍ തിരുവനന്തപുരത്ത് സ്‌പേസ് ഫിസിക്‌സ് ബോറട്ടറി ആരംഭിക്കുകയും ചെയ്തു.

ഭൗമോപരിതലം മുതല്‍ ബഹിരാകാശം വരെയും മറ്റു ഗ്രഹങ്ങളെക്കുച്ചുമൊക്കെയുള്ള പഠനങ്ങള്‍ക്ക് സ്‌പേസ് ഫിസിക്‌സ് ലാബ് ഇന്ന് മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. തുമ്പയുടെ ബഹിരാകാശശാസ്ത്രഗവേഷണരംഗത്തെ അരനൂറ്റാണ്ട് ആഘോഷിക്കുന്നതിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ കസ്തൂരിരംഗന്‍ ഉദ്ഘാടനം ചെയ്യും.ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അധ്യക്ഷനാകും.

shortlink

Post Your Comments


Back to top button