കൊച്ചി: കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എംകെ രാഘവന്റെ കോഴ വിവാദം കത്തുന്നു. ദൃശ്യങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ട് ദേശീയ ചാനല്‍.
ഒളിക്യാമറാ വീഡിയോയുടെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ടെന്നും എന്ത് അന്വേഷണത്തിനും തയ്യാറാണെന്നും ടിവി 9 ചാനല്‍ ഭാരത് വര്‍ഷ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാഹുല്‍ ചൗധരി പറഞ്ഞു. കേരള പോലീസ് ഇതുവരെ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്നും രാഹുല്‍ ചൗധരി പറഞ്ഞു.
തനിക്കെതിരായ ഒളിക്യാമറ ഓപ്പറേഷന്‍ വീഡിയോയില്‍ തന്റെ ശബ്ദം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ് എന്ന് വാര്‍ത്താസമ്മേളനത്തില്‍ എംകെ രാഘവന്‍ ആരോപിച്ചിരുന്നു. കോഴിക്കോട് നഗരത്തില്‍ ഹോട്ടല്‍ തുടങ്ങുന്നതിനായി 15 ഏക്കര്‍ സ്ഥലം വാങ്ങുന്നതിനെന്ന് പറഞ്ഞാണ് ടിവി 9ന്റെ സ്റ്റിംഗ് ഓപ്പറേഷന്‍ സംഘം എംകെ രാഘവനെ സമീപിച്ചത്. അഞ്ച് കോടി രൂപ കമ്മീഷന്‍ ഇവര്‍ വാഗ്ദാനം ചെയ്യുമ്പോള്‍ അത് തന്റെ ഓഫീസിലുള്ളവരെ ഏല്‍പ്പിച്ചാല്‍ മതി എന്നാണ് എംകെ രാഘവന്‍ പറഞ്ഞത്.
Post Your Comments