ഹൃ ദയാഘാതം ഒരു വില്ലാനായി പറയാതെ എത്തി തളര്‍ന്ന് വീണെങ്കിലും കൂടെയുണ്ടായിരുന്നവരുടെ അവസരോചിതമായ ഇടപെടലില്‍ ആന്‍ഡ്രൂ ബെര്‍നാറ്റ് എന്ന വ്യക്തിക്ക് ഇത് രണ്ടാം ജന്മം. ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് പെട്ടെന്ന് ഹൃദയാഘതം വരുകയും ചലനമറ്റ് താഴെ വീണതും. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന മറ്റൊരാള്‍ പാഞ്ഞെത്തുകയും ശരീരത്തിന് ഷോക്ക് നല്‍കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലും എത്തിച്ചു.
അപ്പോഴത്തെ തന്റെ നിശ്ചലമായ അവസ്ഥ കണ്ട് എല്ലാവരും മരിച്ചു എന്ന് കരുതിയതാണ്. ശരിക്കും അതുപോലെയായിരുന്നു എന്നും ആന്‍ഡ്രു പറയുന്നു.കാാരണം ആശുപത്രിയിലെത്തുന്ന 6 മിനിട്ട് നേരം താന്‍ ശരിക്കും മരിച്ചപോലെ ആയിരുന്നു. ഓടിക്കൊണ്ടിരുന്ന കാര്‍ പെട്ടെന്ന് ഓഫ് ആകുന്ന അവസ്ഥയില്ലേ അതായിരുന്നു എന്റെതെന്ന് ആന്‍ഡ്രൂ ഓര്‍മ്മിക്കുന്നു. പിന്നീട് ആശുപത്രിയലെത്തിയ ഇദ്ദേഹം 6 ദിവസത്തിന് ശേഷമാണ് ഓര്‍മ്മ വീണ്ടെടുത്തത്. ശരിക്കും ഇനിക്കിത് രണ്ടാം ജന്മമാണെന്നും ആന്‍ഡ്രൂ പറയുന്നു.
Post Your Comments