ന്യൂദല്‍ഹി : വന്ദേ ഭാരത് എക്സ്പ്രസിന് നെരെ കല്ലെറിയുന്നവരെ കുടുക്കാന്‍ റെയില്‍വേ. ട്രെയിനിന്റെ മുന്നിലും പിന്നിലുമായി നാല് എക്സ്റ്റീരിയര്‍ ക്യാമറകളാണ് ഘടിപ്പിച്ചത്. ഫെബ്രുവരി 15-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് എക്സ്പ്രസ് രാജ്യത്തിന് സമര്‍പ്പിച്ചത്. ഏറ്റവും വേഗതയില്‍ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിയുന്നത് ഇപ്പോൾ പതിവാകുന്നതോടെയാണ് പുതിയ നീക്കവുമായി റെയില്‍വെ രംഗത്തെത്തിയിരിക്കുന്നത്.
ട്രെയിന്‍ 18 എന്നും അറിയപ്പെടുന്ന വന്ദേ ഫെബ്രുവരിയില്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത് മുതല്‍ ഏകദേശം ഒരു ഡസനോളം കല്ലേറു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 12 ജനല്‍ ചില്ലുകള്‍ ഇതുവരെ തകര്‍ത്തു. കല്ലേറ് തുടരുന്ന സാഹചര്യത്തിലാണ് ട്രെയിനിന് പുറത്ത് ക്യാമറ ഘടിപ്പിക്കാന്‍ റെയില്‍വെ അധികൃതര്‍ തീരുമാനിച്ചത്.കല്ലെറിയുന്നവർക്കെതിരെ ജയിൽവാസം ഉൾപ്പെടെ കർശന നടപടികളാണ് ഉണ്ടാവുക എന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
Post Your Comments