
ചണ്ഡിഗഡ്: പഞ്ചാബിലെ ഗുരുദാസ്പുരില് ശിവസേന നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം പുരാന ശാല ബസ് സ്റ്റാന്‍ഡിൽ വെച്ച് അജയ് താക്കൂര്‍ (25) ആണ് കൊല്ലപ്പെട്ടത്. ബസ് കയറാന്‍ സ്റ്റാന്‍ഡിലെത്തിയ അജയ് താക്കൂറിനു നേര്‍ക്ക് ബൈക്കിലെത്തിയ മൂന്നുപേർ വെടിയുതിർക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments