Latest NewsIndia

ശാരദ ചിട്ടിതട്ടിപ്പ് ; സിബിഐ കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി : കൊൽക്കത്തയിലെ ശാരദ ചിട്ടിതട്ടിപ്പ് കേസിൽ അറസ്റ്റിനുള്ള അനുമതി തേടി സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. കൊൽക്കത്ത മുൻ പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനാണ് കോടതിയുടെ അനുമതി തേടിയത്. അറസ്റ്റ് നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു.

രാജീവ് കുമാറിനെതിരെ സിബിഐ നടത്തിയ കണ്ടെത്തലുകളും ആരോപണങ്ങളും അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് സുപ്രീം കോടതി കുറച്ചുദിവസം മുമ്പ് പറഞ്ഞിരുന്നു. പത്ത് ദിവസങ്ങള്‍ക്കകം കേസുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ സിബിഐയോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു.

2009 ല്‍ കേന്ദ്ര സര്‍ക്കാര്‍ ബംഗാള്‍ സര്‍ക്കാരിന് ചിട്ടി തട്ടിപ്പുകള്‍ക്കുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഫെബ്രുവരി മൂന്നിന് ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ എത്തിയെങ്കിലും മമത സര്‍ക്കാര്‍ അതിനെതിരെ രംഗത്തുവരികയായിരുന്നു. സിബിഐയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button