ഡല്‍ഹി: മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ശ്രീധന്യ സുരേഷ്. ശ്രീധന്യയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ കോണ്‍ഗ്രസ് അധ്യക്ഷനും വയനാടിലെ സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയും ഈ താരത്തെ അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് രാഹുല്‍ ശ്രീധന്യയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യയെ വിജയത്തിലെത്തിച്ചതെന്നാണ് രാഹുലിന്റെ വാക്കുകള്‍.
വയനാട്ടില്‍ നിന്നുള്ള ശ്രീധന്യ സുരേഷ്, കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് എത്തുന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ പെണ്‍കുട്ടിയാണ്. ശ്രീധന്യയുടെ ആത്മാര്‍ത്ഥ പ്രയത്നവും ആത്മസമര്‍പ്പണവുമാണ് സ്വപ്നം സഫലമാക്കാന്‍ അവരെ സഹായിച്ചത്. ശ്രീധന്യയെയും അവരുടെ കുടുംബത്തെയും അഭിനന്ദിക്കുന്നു ഒപ്പം തെരഞ്ഞെടുത്ത കരിയറില്‍ മികച്ച വിജയം നേടാന്‍ ശ്രീധന്യയ്ക്ക് കഴിയട്ടെയെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
Ms Sreedhanya Suresh from Wayanad, is the first tribal girl from Kerala to be selected for the civil service.
Sreedhanya’s hard work & dedication have helped make her dream come true.
I congratulate Sreedhanya and her family and wish her great successs in her chosen career.
— Rahul Gandhi (@RahulGandhi) April 6, 2019
410-ാം റാങ്കാണ് ധന്യ കരസ്ഥമാക്കിയത് സിവില്‍ സര്‍വീസില്‍ ശ്രീധന്യ സ്വന്തമാക്കിയിരിക്കുന്നത്. 2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വ്വീസ് എന്ന ആഗ്രഹത്തിലേക്ക് ശ്രീധന്യയെ വീണ്ടുമെത്തിച്ചത്. അന്നത്തെ സബ്കളക്ടറായിരുന്ന ശ്രീറാം സാംബ്ബശിവന്‍ റാവുവിന് ഒരു പരിപാടിയ്ക്കിടെ ലഭിച്ച പ്രതികരണങ്ങള്‍ തന്റെ ഉള്ളിലെ സിവില്‍ സര്‍വീസ് എന്ന മോഹത്തിന് ആക്കം കൂട്ടിയെന്ന് പറയുന്നു. ആദിവാസി വിഭാഗത്തില്‍ ഒരു മലയാളി പെണ്‍കുട്ടി ഈ നേട്ടം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ.
https://www.youtube.com/watch?v=pPOVuDoG-fg&t=3s
Post Your Comments