Latest NewsKerala

ചിയ്യാരത്ത് തീകൊളുത്തി കൊലപ്പെടുത്തിയ നീതുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തൃശ്ശൂര്‍: ചിയ്യാരത്ത് സുഹൃത്ത് തീകൊളുത്തി കൊലപ്പെടുത്തിയ നീതുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തില്‍ അറുപത് ശതമാനം പൊള്ളലേറ്റതിനു പുറമേ കഴുത്തില്‍ 12 കുത്തുകള്‍ ഏറ്റെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തൃശ്ശൂര്‍ ചിയ്യാരം സ്വദേശിയായ നീതു സുഹൃത്തായ നിതീഷിന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു.ആസൂത്രിത കൊലപാതകമായിരുന്നവെന്നും പ്രതി കൊലപാതകം ചെയ്യാനായി ഉപയോഗിച്ച കത്തി ഓണ്‍ലൈനില്‍ വാങ്ങിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബൈക്കില്‍ നിന്ന് ശേഖരിച്ച പെട്രോളാണ് നീതുവിന്റെ ദേഹത്ത് നിതീഷ് ഒഴിച്ചത്. ലൈറ്ററും പ്രതി കയ്യില്‍ കരുതിയിരുന്നു.

കൊല്ലപ്പെട്ട നീതുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. മൃതദേഹം രാവിലെയാണ് വീട്ടിലെത്തിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെ പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കരിച്ചു.പ്രതിയെ ഏപ്രില്‍ 11 വരെ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button