ന്യൂഡല്‍ഹി : ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ബഹിരാകാശ നിലയത്തിന് വിപത്താകുമെന്ന അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ വാദത്തെ തളളി ഡിആര്‍ഡിഒ . ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ബഹിരാകാശ നിലയത്തിന് യാതൊരു വിധ അപകടവും സൃഷ്ടിക്കില്ലെന്ന് ഡിആര്‍ഡിഒ ചെയര്മാന് സതീഷ് റെഡ്ഡി വ്യക്തമാക്കി.
ഇന്ത്യ ബഹിരാകാശത്ത് നടത്തിയ പരീക്ഷണം ഭയാനകമായ നടപടിയാണെന്നും ഇതുമൂലം ഉണ്ടായ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്ത്യ കൃത്രിമ ഉപഗ്രഹം തകര്‍ത്തതിനെ തുടര്‍ന്ന് ഇതിന്‍റെ അവശിഷ്ടങ്ങള്‍ ബഹിരാകാശ നിലയവുമായി കൂട്ടിമുട്ടാന്‍ സാധ്യതയുണ്ടെന്നും ഇത് നിലയത്തിന്‍റെ പ്രവര്‍ത്തനത്തെ സമ്പൂര്‍ണ്ണമായും ബാധിക്കുമെന്നാണ് നാസയുടെ ശാസ്ത്രജ്ജന്‍ ആശങ്ക പ്രകടിപ്പിച്ചത്. എന്നാല്‍ ഈ ആശങ്ക വെക്കേണ്ടതില്ലെന്നും മാലിന്യങ്ങളില്‍ ഇപ്പോള്‍ തന്നെ കുറവ് സംഭവിച്ചുമെന്നും 45 ദിവസത്തിനകം അവശിഷ്ടങ്ങള്‍ കത്തിയമര്‍ന്ന് തീരുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments