ദുബായ് : പവാസികളുടെ ശ്രദ്ധയ്ക്ക്, യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന ബാഗേജുകളുടെ പരിധിയില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. പുതിയ മാറ്റം അടുത്ത മാസം മുതല്‍ നിലവില്‍ വരും.
എമിറേറ്റ്‌സിലെ പുതിയ തീരുമാനപ്രകാരം സര്‍ക്കുലര്‍ നിലവില്‍ വന്നു. വ്യത്യസ്ത പാക്കേജുകളാണ് എമിറേറ്റ്‌സ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊണ്ടുപോകാവുന്ന ബാഗേജുകളുടെ പരിധി 5 കിലോ വര്‍ധിപ്പിച്ചു. എക്കണോമി യാത്രക്കാര്‍ക്കാണ് എമിറേറ്റ്‌സിന്റെ പുതിയ തീരുമാനം ബാധകമാകുക. എക്കണോമി ടിക്കറ്റില്‍ തന്നെ നാല് തരമാക്കി വേര്‍തിരിച്ചിട്ടുണ്ട്. എമിറേറ്റസിന്റെ പുതിയ സര്‍ക്കുലര്‍ പ്രകാരം സേവര്‍ വിഭാഗത്തിന് 15-25 വരെയുള്ള ബാഗേജുകള്‍ കൊണ്ടുപോകാനാണ് അനുവദിക്കുന്നത്. എമിറേറ്റ്‌സിന്റെ പുതിയ തീരുമാനപ്രകാരം ഇത് യഥാക്രമം 20-30 കിലോ ആകും. ബാക്കിയുള്ള മൂന്ന് വിഭാഗങ്ങള്‍ക്കും ( സ്‌പെഷ്യല്‍, ഫ്‌ളെക്‌സ്, ഫ്‌ളെക്‌സ് പ്ലസ് ) 20-30 കിലോ വരെയുള്ള ബാഗുകള്‍ കൊണ്ടു പോകാം. ഫെബ്രുവരി നാലിന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കാണ് ഈ ആനകൂല്യം ലഭ്യമാകുക. വിശദാംശങ്ങള്‍ താഴെ ചേര്‍ക്കുന്നു
Post Your Comments