Election NewsKeralaLatest News

അത് വടിവാളല്ല: കൃഷി ആയുധമെന്ന് സിപിഎം

കഴിഞ്ഞ ദിവസം ഒറ്റപ്പാലം മണ്ഡലത്തില്‍ എല്‍ഡിഎഫ് പര്യടനത്തിനിടെയാണ് മറിഞ്ഞ ഇരുചക്രവാഹനത്തില്‍ നിന്ന് വടിവാള്‍ തെറിച്ചുവീണത്

പാലക്കാട്: പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ വാഹന പ്രചാരണജാഥക്കിടെ വടിവാള്‍ കണ്ട സംഭവത്തില്‍ വിശദീകരണവുമായി പാര്‍ട്ടി. വാര്‍ത്ത വ്യാജമാണെന്നും വീണത് വടിവാളല്ല കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ആയുധമാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.

അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസ് വനിയമ നടപടിക്ക് ഒരുങ്ങുകയാണ്. ആയുധം കണ്ടെത്തിയതിനെതിരെ ജില്ലാ പോലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ് പരാതി നല്‍കും. വടിവാളുമായി വാഹന പ്രചരണജാഥക്കെത്തിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

കഴിഞ്ഞ ദിവസം ഒറ്റപ്പാലം മണ്ഡലത്തില്‍ എല്‍ഡിഎഫ് പര്യടനത്തിനിടെയാണ് മറിഞ്ഞ ഇരുചക്രവാഹനത്തില്‍ നിന്ന് വടിവാള്‍ തെറിച്ചുവീണത്.  സ്ഥാനാര്‍ത്ഥിയുടെയും നേതാക്കളുടെയും വാഹനത്തിനെ അനുഗമിച്ച് ഇരുചക്രവാഹനങ്ങളുണ്ടായിരുന്നു. പുലാപ്പറ്റ ഉമ്മനഴിയില്‍ നിന്ന് മണ്ണാര്‍ക്കാട് റോഡിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം. ആയുധം വീണയുടന്‍ തന്നെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വളഞ്ഞുനിന്ന് അത് മാറ്റി. എന്നാല്‍ സംഭവ സ്ഥലത്തു നിന്നും കിട്ടിയ സിസിടിവി ദൃ്ശ്യങ്ങള്‍ വളരെ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇത് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ പ്രതീകമാണെന്നാണ് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ആരോപണം.

ബൈക്കില്‍ നിന്ന് വീണത് കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ആയുധമാണെന്നും ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം. എന്നാല്‍ ഈ സംഭവത്തോടെ സിപിഎം നേതൃത്വം വിലയ സമ്മര്‍ദത്തിലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button