തിരുവനന്തപുരം: ആര്‍സിസിയിലെ രോഗികള്‍ക്ക് ആശ്വാസമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. നിര്‍മാണം നിര്‍ത്തിയെങ്കിലും ഇവരുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് ലഭ്യമാക്കാനും 60,000ത്തോളം രൂപ വിലയുള്ള മരുന്നിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കാനും ധാരണയായി. ഹെയറി സെല്‍ ലുക്കീമിയ (Hairy Cell Leukemia) എന്ന രോഗത്തിന്റെ ചികിത്സിക്കാനാവശ്യമായ ക്ലാഡ്രിബിന്‍ (Cladribine) എന്ന മരുന്നാണ‌് ലഭിക്കാതായത‌്. വിവരം ശ്രദ്ധയിൽപ്പെട്ട മന്ത്രി അധികൃതരുമായി ബന്ധപ്പെടുകയും എവിടെയെങ്കിലും ഈ മരുന്ന് ലഭ്യമായാല്‍ അത് ഈ രോഗികള്‍ക്ക് ലഭ്യമാക്കിക്കൊടുക്കാനും നിര്‍ദേശിച്ചു.
ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വമായിട്ടാണ് ഇത്തരത്തിലുള്ള രോഗം കാണുന്നത്. ഈ മരുന്ന് ഉല്‍പാദിപ്പിച്ചിരുന്ന കമ്പനി അതിന്റെ ഉല്‍പാദനം നിര്‍ത്തിവെച്ചതുകൊണ്ടാണ് മരുന്നിന് ക്ഷാമമുണ്ടായത്. എറണാകുളത്തുള്ള ഒരു കമ്പനിയാണ് ഈ മരുന്നിന്റെ വിതരണം നടത്തുന്നത്. മരുന്നിന്റെ നിര്‍മാണം നിര്‍ത്തിയതിനാല്‍ അവര്‍ക്കും സ്റ്റോക്ക് കുറവാണ്. എങ്കിലും ചികിത്സിക്കാനാവശ്യമായ മരുന്ന് ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
Post Your Comments