News

സുരേഷ് ഗോപിയ്ക്ക് കലക്ടറുടെ നോട്ടീസ്

തൃശൂര്‍• ശബരിമലയുടെയും അയ്യപ്പന്റെയും പേര് പറഞ്ഞ് പ്രചാരണം നടത്തിയതിന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്ക് നോട്ടീസ്. പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍ ടി.വി.അനുപമ നോട്ടീസ് അയച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ നടപടി പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കലക്ടര്‍ വ്യക്തമാക്കി. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.

tv anupama
ടി.വി അനുപമ

അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിക്കുന്നത് എന്നുമായിരുന്നു തൃശ്ശൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സുരേഷ് ​ഗോപി പറഞ്ഞത്. ശബരിമലയെ താന്‍ പ്രചാരണആയുധമാക്കുകയല്ല. പക്ഷേ കേരളത്തിലെ കുടുംബങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഇതാണ് എന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button