കുമളി: റിസോര്‍ട്ട് ജീവനക്കാരന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ക്രൂരമര്‍ദ്ദനം. കുമളിയിലെ ചീങ്കല്ലേല്‍ ടോണി ജോസ് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ഇത് സംബന്ധിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സിപിഎം ലബ്ബക്കണ്ടം ബ്രാഞ്ച് സെക്രട്ടറി ശ്രീമോനെതിരെയാണ് പരാതി. ഹോട്ടല്‍ കോമ്പൗണ്ടിനുള്ളിനുള്ളില്‍ മദ്യപിക്കാന്‍ ശ്രമിച്ചത് തടഞ്ഞതിന്റെ പേരിലാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. ശ്രീമോന്‍ ടോണിയെ അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്.
ആക്രമണത്തില്‍ ടോണി ജോസിന് സാരമായി പരിക്കേറ്റുണ്ട്. മൂക്കില്‍ നിന്ന് രക്തസ്രാവവും, പല്ലിന് പൊട്ടലുമുണ്ടായിട്ടുണ്ട്. ഉടനെ തന്നെ ഇദ്ദേഹത്തെ കുമളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
Post Your Comments