കോട്ടയം: ഏതു പ്രതിസന്ധിയിലും ജനങ്ങളുടെ പിന്തുണയോടെ സംസ്ഥാന സര്‍ക്കാര്‍ നവകേരളം കെട്ടിപ്പടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയദുരന്തത്തെ സംസ്ഥാനം ഒറ്റക്കെട്ടായാണ് നേരിട്ടത്. രാജ്യവും ലോകവും അത് ശ്രദ്ധിച്ചു. ഇതു കണ്ടപ്പോള്‍ ചില മാനസികരോഗികള്‍ക്ക് വല്ലാത്ത അസ്വസ്ഥത തോന്നുകയും പ്രളയം മനുഷ്യനിര്‍മിതമാണെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ദുരന്തത്തെത്തുടര്‍ന്ന് വെറുതെ ഇരിക്കാതെ കേരളത്തെ പുനര്‍നിര്‍മിക്കാനാണ് ശ്രമിച്ചത്. അതാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിൽ സാലറി ചലഞ്ചിനെ എതിര്‍ക്കാനും പുറത്തുനിന്ന് ലഭിക്കുമായിരുന്ന സഹായം ഇല്ലാതാക്കാനുമുള്ള ശ്രമം നടന്നെന്നും അദ്ദേഹം പറയുകയുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് കേരളത്തോട് കാട്ടിയത്. ഇത്തരം കാര്യങ്ങളെപ്പറ്റി രാഹുല്‍ഗാന്ധിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കേള്‍ക്കാന്‍ വളരെ സന്തോഷമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments